rahul gandhi
വയനാട്ടില്‍ ഇന്ന് കൊവിഡ് അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും
അതൃപ്തിയിലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കണ്ടേക്കും
കല്‍പ്പറ്റ | രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി സ്വന്തം മണ്ഡലത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കൊവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. രാവിലെ ഒമ്പതിന് വയനാട് കലക്ടറുടെ ചേംബറിലാണ് യോഗം. ജില്ലയിലെ മറ്റ് ജനപ്രതിനിധികളും ഉണ്ടാകും.
രാവിലെ 10.30ന് കോഴിക്കോട് ജില്ലയിലേക്ക് തിരിക്കും. തിരുവമ്പാടിയിലാണ് കോഴിക്കോട്ടെ ആദ്യ പരിപാടി. തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം നാളെ രാഹുല്‍ ഡല്‍ഹിക്ക് തിരിക്കും. ഡി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് അതൃപ്തി അറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
---- facebook comment plugin here -----


