Kerala
രാഹുല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കണം: ടി പി രാമകൃഷ്ണന്‍
ഒപ്പം നില്‍ക്കുന്നവര്‍ക്ക് പോലും കോണ്‍ഗ്രസില്‍ സംരക്ഷണമില്ലെന്നാണ് കോണ്‍ഗ്രസ് എം എല്‍ എ ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിന്ന് മനസിലാകുന്നത്

തിരുവനന്തപുരം | യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് താന്‍ ചെയ്ത തെറ്റ് അംഗീകരിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ എം എല്‍ എ സ്ഥാനം രാജി വയ്ക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
സി പി എം തെറ്റുകാരെ ന്യായീകരിച്ചിട്ടില്ല. ഒരാളുടെ തെറ്റ് മറ്റൊരാളുടെ തെറ്റുകൊണ്ട് ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒപ്പം നില്‍ക്കുന്നവര്‍ക്ക് പോലും കോണ്‍ഗ്രസില്‍ സംരക്ഷണമില്ലെന്നാണ് കോണ്‍ഗ്രസ് എം എല്‍ എ ഉമ തോമസിനെതിരായ സൈബര്‍ ആക്രമണത്തില്‍ നിന്ന് മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----