Kozhikode
മുസ്‌ലിം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് വഹാബികളെന്ന് റഹ്‌മത്തുല്ല ഖാസിമി

കോഴിക്കോട് | മുസ്‌ലിം രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത് വഹാബികളാണെന്ന് ഇ കെ വിഭാഗം നേതാവ് റഹ്‌മത്തുല്ല ഖാസിമി മുത്തേടം. ലോകത്തെവിടേയും കേരളത്തിലും ഇതാണ് അവസ്ഥയെന്ന് വഹാബിസത്തിനെതിരെയുള്ള പ്രസംഗ പരമ്പരയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
വഹാബികൾ പറഞ്ഞാലേ നടക്കൂ എന്നതാണ് അവസ്ഥ. ഇതിനുള്ള തെളിവ് എന്റെ കൈയിലുണ്ട്. അധികാരം കിട്ടണം എന്നതാണ് ലക്ഷ്യം. അവസാനത്തെ വഹാബിയും സുന്നിയാകാതെ മുസ്‌ലിംകൾ രക്ഷപ്പെടില്ല. നിങ്ങൾ സമസ്തയാണോ, സമസ്ഥാനയാണോ, എ പി യാണോ എന്നതൊക്കെ നിങ്ങളുടെ ഇഷ്ടം. സുന്നിയാവണം. വഹാബികൾ ഇസ്‌ലാമിന്റെ ഉള്ളിലെ യുക്തിവാദികളാണ്. ജബ്ബാർ പുറത്തെ യുക്തിവാദിയാണെങ്കിൽ എം എം അക്ബറും സാക്കിർ നായിക്കും ഇസ്‌ലാമിന്റെ ഉള്ളിലെ യുക്തിവാദിയാണ്- ഖാസിമി പറഞ്ഞു.
---- facebook comment plugin here -----