Connect with us

Kerala

കൊല്ലത്ത് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി

സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

Published

|

Last Updated

കൊല്ലം| കൊല്ലം തേലവക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര വീഴ്ച പറ്റിയിട്ടുണ്ടെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ ഡിജിഇ അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. സ്‌കൂളിലെ അനധികൃത നിര്‍മ്മാണം തടയാനും സാധിച്ചിട്ടില്ല. സംഭവത്തില്‍ സ്‌കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

കാലങ്ങളായി വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നിട്ടും ആരും പ്രതികരിച്ചില്ല. അപായ ലൈനിന് കീഴെ സ്‌കൂള്‍ ഷെഡ് പണിയാന്‍ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വര്‍ഷം സ്‌കൂളിന് ഫിറ്റ്‌നസ് നല്‍കിയതും മതിയായ പരിശോധന ഇല്ലാതെയാണെന്നും കണ്ടെത്തി. സംഭവത്തില്‍ പ്രധാനാധ്യാപകനെതിരെ അടക്കം നടപടിയുണ്ടാകും.

മരണപ്പെട്ട മിഥുന്റെ മാതാവ് സുജ നാട്ടില്‍ എത്തുംവരെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. തുര്‍ക്കിയിലുള്ള അമ്മ നാളെ രാവിലെ നാട്ടില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാതാവ് എത്തുന്ന മുറയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കും.

 

 

Latest