Connect with us

Kerala

പീഡനക്കേസ്: വയോധികനെ വെറുതെവിട്ടു

ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി

Published

|

Last Updated

പത്തനംതിട്ട | പീഡനക്കേസില്‍ പ്രതിയായിരുന്ന വയോധികനെ കോടതി വെറുതെവിട്ടു. പന്തളം മണിപ്പുഴ തറയില്‍ യോഹന്നാനെ (അപ്പച്ചന്‍ 90)യാണ് പത്തനംതിട്ട ജില്ലാ സെഷന്‍സ് ജഡ്ജി എന്‍ ഹരികുമാര്‍ വെറുതെവിട്ടത്.

ഇയാള്‍ക്കെതിരെ പട്ടികജാതി, വര്‍ഗ പീഡന നിയമം അടക്കം ചുമത്തി അടൂര്‍ പോലീസാണ് കേസെടുത്തിരുന്നത്. ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി കണ്ടെത്തി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ വിധു എം ഉണ്ണിത്താന്‍, സി രതീഷ്, ഹരിശങ്കര്‍ എന്നിവര്‍ ഹാജരായി.

 

Latest