Kerala
അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയുടെ ദൃശ്യങ്ങള്‍ പുറത്ത്
കാല് വേദനിച്ചിട്ടാണ് ട്രാക്ടറില്‍ കയറിയതെന്നാണ് അജിത് കുമാറിന്റെ വിശദീകരണം

തിരുവനന്തപുരം | എ ഡി ജി പി. എം ആര്‍ അജിത് കുമാര്‍ ശബരിമലയില്‍ ട്രാക്ടര്‍ യാത്ര നടത്തിയ ദൃശ്യങ്ങള്‍ പുറത്ത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമാണ് എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത്. വിഷയത്തില്‍ അജിത് കുമാര്‍ ഡി ജി പിക്ക് വിശദീകരണം നല്‍കി.
കാല് വേദനിച്ചിട്ടാണ് ട്രാക്ടറില്‍ കയറിയതെന്നാണ് വിശദീകരണം. നേരത്തെ എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ ഡ്രൈവറെ മാത്രം പ്രതിയാക്കി പമ്പ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അലക്ഷ്യമായാണ് ട്രാക്ടര്‍ ഓടിച്ചതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.
അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്ത് വന്നിരുന്നു. നടപടി ദൗര്‍ഭാഗ്യകരമാണെന്നാണ് കോടതി വിലയിരുത്തിയത്. ഇതിന് പിന്നാലെയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ കോടതി ജില്ലാ പോലീസ് മേധാവിയില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും വിശദീകരണവും തേടിയിരുന്നു.