Connect with us

Kerala

പി എസ് സി പരീക്ഷാ ക്രമക്കേട്: ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് ഇന്ന് കൈമാറും

ആഭ്യന്തര വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Published

|

Last Updated

തിരുവനന്തപുരം|  പി എസ് സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് പി എസ് സി ബോർഡിന് കൈമാറും. ബോര്‍ഡ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ചയാകും. ആഭ്യന്തര വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടുകളാണ് അന്വേഷണസംഘം പരിശോധിച്ചത്.

പി എസ് സി സെക്രട്ടറിയെ ഒഴിവാക്കി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതും ബോർഡ് യോഗത്തിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. എസ്ഐടിയെ സഹായിക്കാനെന്ന ലക്ഷ്യത്തോടെയാണ് ചെയർമാൻ കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് കുറിപ്പും യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് വിവരം. പരീക്ഷാ ക്രമക്കേടിനെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു ആ കുറിപ്പെന്ന് ആക്ഷേപമുണ്ട്.

അതേസമയം, ആലപ്പുഴയിൽ പി എസ് സി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകിയ സംഭവത്തിലും തുടർനടപടികൾ പുരോഗമിക്കുകയാണ്. ജില്ലാ ഓഫീസറുടെ റിപ്പോർട്ട് ഇന്ന് പി എസ് സി ചെയർമാന് കൈമാറും. പരീക്ഷാ കേന്ദ്രത്തിന്റെ ചുമതല വഹിച്ചിരുന്ന സ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെ നടപടിക്ക് ശുപാർശ ഉണ്ടാകാനാണ് സാധ്യത.

Content Highlights:
The internal vigilance team will submit its preliminary report on PSC exam irregularities to the board today. The investigation focused on issues in the State Planning Board Chief exam. Discussions will also cover the chairman’s special committee and question paper mix-up in Alappuzha.

---- facebook comment plugin here -----

Latest