Kerala
അനുനയ നീക്കവുമായി പി എസ് ശ്രീധരന്‍പിള്ള; സുകുമാരന്‍ നായരുമായി പെരുന്നയില്‍ കൂടിക്കാഴ്ച നടത്തി
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ ബിജെപിക്കെതിരെ സുകുമാരന്‍ നായര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്
കോട്ടയം | ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ് 20 മിനുട്ടോളം നീണ്ടുനിന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കലെത്തി നില്‍ക്കെ ബിജെപിക്കെതിരെ സുകുമാരന്‍ നായര്‍ തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് അദ്ദേഹം ഞായറാഴ്ച രാവിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തിയത്.കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു. എന്‍എസ്എസുമായി ബിജെപിക്ക് തര്‍ക്കങ്ങളില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ശ്രീധരന്‍ പിള്ള പ്രതികരിച്ചു. അതേസമയം ശ്രീധരന്‍പിള്ളയുമായി രാഷ്ട്രീയത്തിന് അതീതമായ സൗഹൃദമുണ്ടെന്ന് സുകുമാരന്‍ നായരും പറഞ്ഞു.


