Connect with us

Kerala

പ്രകോപന മുദ്രാവാക്യം; പി എഫ് ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

പി എഫ് ഐ ജില്ലാ പ്രസിഡന്റും കേസിലെ രണ്ടാം പ്രതിയുമായ പി എ നവാസ് ആണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

Published

|

Last Updated

ആലപ്പുഴ | പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ചെറിയ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുട്ടിയെ തോളിലേറ്റി ജാഥയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഈരാറ്റുപേട്ട നടക്കല്‍ പാനനായില്‍ അന്‍സാര്‍ നജീബ്, റാലിയുടെ സംഘാടക സമിതി ഭാരവാഹി കൂടിയായ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തോടെ മറ്റക്കാടുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് അന്‍സാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ കസ്റ്റഡിയിലെടുത്തിരുന്ന സംഘാടക സമിതി ഭാരവാഹിയും പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ നവാസ് വണ്ടാനത്തിന്റെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുക, മറ്റ് മതങ്ങളെ അപമാനിക്കുക തുടങ്ങി എട്ട് വകുപ്പുകള്‍ ചുമത്തിയാണ് ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിരുന്നത്. റാലിക്കിടെ മതസ്പര്‍ധ വളര്‍ത്തുന്നതും പ്രകോപനപരവുമായ മുദ്രാവാക്യം വിളിച്ചതിന് കണ്ടാലറിയാവുന്നവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്നും മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജില്ലാ പോലീസ് മേധാവി ജി ജയദേവ് പറഞ്ഞു. കുട്ടിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിന് ശേഷം കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും.