Connect with us

Kerala

പതിനേഴുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

തിരുവനന്തപുരം മാറനല്ലൂര്‍ കൂവളശ്ശേരി, പൂവന്‍ വിള പുളിയറ തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (23)ആണ് പിടിയിലായത്.

Published

|

Last Updated

പത്തനംതിട്ട | പതിനേഴുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ ആണ്‍ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മാറനല്ലൂര്‍ കൂവളശ്ശേരി, പൂവന്‍ വിള പുളിയറ തലയ്ക്കല്‍ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (23)ആണ് പിടിയിലായത്.

വീടിനു സമീപം ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്യുകയാണ് രഞ്ജിത്ത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരിയുടെ സുഹൃത്തിന്റെ സുഹൃത്തായ തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ പെണ്‍കുട്ടി പരിചയപ്പെടുകയും ഇരുവരും അടുപ്പത്തിലാവുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. സ്‌കൂള്‍ യൂണിഫോം സമീപത്തുള്ള പള്ളി കോമ്പൗണ്ടിലെ ബാത്റൂമില്‍ കയറി മാറിയതിനു ശേഷമാണ് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി യുവാവ് തുമ്പമണ്ണില്‍ നിന്നും തിരുവനന്തപുരത്തുള്ള ഇയാളുടെ വീട്ടിലെത്തിച്ചത്.

കുട്ടിയെ കാണാതായ കേസില്‍ അന്വേഷണം നടത്തിവന്ന പത്തനംതിട്ട പോലീസ് ഇയാളുടെ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍, കുട്ടി ഒപ്പമുണ്ടെന്ന് അറിയിച്ചു. പെണ്‍കുട്ടിയെ അടുത്തുള്ള മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ പത്തനംതിട്ട പോലീസ് നിര്‍ദേശിച്ചു. എന്നാല്‍, യുവാവ് സ്റ്റേഷനില്‍ പോകാതെ, അമ്മയെയും വല്യമ്മയും കൂട്ടി പെണ്‍കുട്ടിയെ മാറനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് കുട്ടിയുടെ മാതാപിതാക്കളെയും കൂട്ടി അവിടെയെത്തി കുട്ടിയെ പത്തനംതിട്ടയിലെത്തിക്കുകയായിരുന്നു. ആറന്മുള എസ് എച്ച് ഒ. വി എസ് പ്രവീണ്‍, വനിതാ സെല്‍ എസ് ഐ. ഐ വി ആഷ, എസ് ഐ. കെ ജി ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

 

---- facebook comment plugin here -----

Latest