Connect with us

National

തെലങ്കാന സര്‍ക്കാരിനെതിരെ പ്രതിഷേധം; വൈഎസ് ശര്‍മിള കസ്റ്റഡിയില്‍

കെ. ചന്ദ്രശേഖര റാവു മന്ത്രിസഭക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിള ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍. തെലങ്കാനയിലെ കെ. ചന്ദ്രശേഖര റാവു മന്ത്രിസഭക്കെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ശര്‍മിളയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ ഇളയ സഹോദരിയാണ് ശര്‍മിള. തെലങ്കാനയിലെ ഗോദാവരി നദിയിലെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയായ കലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരെയാണ് ശര്‍മിള പ്രതിഷേധം സംഘടിപ്പിച്ചത്. ഇക്കാര്യങ്ങളില്‍ അധികൃതര്‍ ഒരു പരിശോധനയും നടത്തുന്നില്ല. അഴിമതി പൊതുജന മധ്യത്തിലുണ്ടെന്നും പ്രതിഷേധിക്കുന്നതിലൂടെ പാര്‍ലമെന്റിന്റെയും രാജ്യത്തിന്റെയും ശ്രദ്ധ ഈ വിഷയത്തിലുണ്ടാകുമെന്നും ശര്‍മിള പറഞ്ഞിരുന്നു.

 

 

Latest