Connect with us

Kerala

പ്രൊഫ്‌സമ്മിറ്റ്: ഗ്ലോബൽ രജിസ്ട്രേഷൻ ആരംഭിച്ചു.

ഒക്ടോബർ പത്ത് മുതൽ 12 വരെ കോട്ടക്കലിലാണ് പ്രൊഫ്‌സമ്മിറ്റ്

Published

|

Last Updated

കോഴിക്കോട് | 17ാമത് പ്രൊഫ്‌സമ്മിറ്റ് രജിസ്ട്രേഷന് തുടക്കമായി. സംസ്ഥാന ഉദ്ഘാടനം കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിയിൽ എസ് എസ് എഫ് ദേശീയ പ്രസിഡൻ്റ്  സി പി ഉബൈദുള്ള സഖാഫി നിർവഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്ല ബുഹാരി, സ്വാബിർ സഖാഫി, കാമ്പസ് സിൻഡിക്കേറ്റ് അംഗം ഷബീർ നൂറാനി സംബന്ധിച്ചു.

ഒക്ടോബർ പത്ത് മുതൽ 12 വരെ മലപ്പുറം കോട്ടക്കലിൽ നടക്കുന്ന പ്രൊഫ്‌സമ്മിറ്റിൽ 3,000 പ്രൊഫഷനൽ വിദ്യാർഥികൾ പങ്കെടുക്കും. സംസ്ഥാനത്തെ മുഴുവൻ പ്രൊഫഷനൽ കോളജുകളിലും മൊമൻ്റം ബിഗിൻസ് എന്ന പേരിൽ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രൊഫ്‌സമ്മിറ്റിൻ്റെ ഭാഗമായി സ്കെച്ച്പാഡ്, കമ്മ്യൂനിറ്റി റീച്ച്, കോ ലാബ്, ചുമരെഴുത്ത് എന്നിവ നടന്നുവരുന്നു. രജിസ്റ്റർ ചെയ്യാൻ: profsummit.in

---- facebook comment plugin here -----

Latest