Connect with us

Kerala

കൊച്ചി മെട്രോയുടെ പേട്ട-എസ് എന്‍ ജങ്ഷന്‍ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തും.

Published

|

Last Updated

കൊച്ചി | രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച എത്തും. കൊച്ചി മെട്രോയുടെ പേട്ട-എസ് എന്‍ ജങ്ഷന്‍ റീച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് ഉദ്ഘാടന പരിപാടി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുക്കും.

നേരത്തെ കൊച്ചി മെട്രോയുടെ ആദ്യ ഘട്ട ഉദ്ഘാടനം നിര്‍വഹിച്ചതും മോദിയായിരുന്നു. പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറ രാജനഗരിയിലേക്ക് കൊച്ചി മെട്രോ നാളെ മുതല്‍ ഓടിത്തുടങ്ങും. പേട്ടയില്‍നിന്ന് 1.8 കിലോമീറ്റര്‍ ദൂരമാണ് എസ് എന്‍ ജങ്ഷനിലേക്കുള്ളത്.

Latest