National
വി എസിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി ഓര്‍ത്തെടുത്തു

ന്യൂഡല്‍ഹി | കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി പി എം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി.
കേരളത്തിന്റെ പുരോഗതിക്കും പൊതുപ്രവര്‍ത്തനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച വ്യക്തിയായിരുന്നു വി എസ് എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
വി എസിന്റെ കുടുംബത്തിന്റെയും അനുയായികളുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കുറിപ്പില്‍ പറയുന്നു.
---- facebook comment plugin here -----