Connect with us

National

വില 2999 രൂപ; ഫയര്‍ ബോള്‍ട്ട് നിന്‍ജ കോള്‍ 2 സ്മാര്‍ട്ട് വാച്ച് ഇന്ത്യയിലെത്തി

പുതിയ ഡിവൈസിന്റെ വലിയ സവിശേഷത ബ്ലൂടൂത്ത് കോളിങ് സുഗമമാക്കുന്ന ഇന്‍ബില്‍റ്റ് മൈക്രോഫോണും സ്പീക്കറുമാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഫയര്‍-ബോള്‍ട്ട് നിന്‍ജ കോള്‍ 2 സ്മാര്‍ട്ട് വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.7 ഇഞ്ച് കര്‍വ്ഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട് വാച്ചില്‍ ഉള്ളത്. ബ്ലൂടൂത്ത് കോളിങ്, ബ്ലഡ് ഓക്സിജന്‍ സാച്ചുറേഷന്‍ ലെവല്‍ മോണിറ്ററിങ്, ഹൃദയമിടിപ്പ് നിരീക്ഷണം, ഒന്നിലധികം സ്പോര്‍ട്സ് മോഡുകള്‍ തുടങ്ങിയ ഫീച്ചറുകളോടെയാണ് സ്മാര്‍ട്ട് വാച്ച് വരുന്നത്. ഉപഭോക്താക്കള്‍ക്ക് വാച്ചില്‍ പ്രീലോഡ് ചെയ്ത കുറച്ച് ഗെയിമുകള്‍ കളിക്കാനും സാധിക്കും. നിന്‍ജ സീരീസിലെ ഏറ്റവും പുതിയ ഡിവൈസിന്റെ വലിയ സവിശേഷത ബ്ലൂടൂത്ത് കോളിങ് സുഗമമാക്കുന്ന ഇന്‍ബില്‍റ്റ് മൈക്രോഫോണും സ്പീക്കറുമാണ്.

ഫയര്‍ ബോള്‍ട്ട് നിന്‍ജ കോള്‍ 2 സ്മാര്‍ട്ട് വാച്ചിന്റെ ഇന്ത്യയിലെ വില 2,999 രൂപയാണ്. ഈ വെയറബിള്‍ ഫ്‌ളിപ്പ്കാര്‍ട്ട് വഴി വാങ്ങാന്‍ കഴിയും. കമ്പനി വെബ്സൈറ്റിലും വില്‍പ്പന നടക്കുന്നുണ്ട്. കറുപ്പ്, നീല, ഗോള്‍ഡ്, ചുവപ്പ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ഈ സ്മാര്‍ട്ട് വാച്ച് ലഭ്യമാകും. ഈ സ്മാര്‍ട്ട് വാച്ച് വാങ്ങാന്‍ ഫ്‌ളിപ്പ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും. ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.

 

 

 

---- facebook comment plugin here -----

Latest