Connect with us

National

രാഷ്ട്രപതി ദ്രൗപതി മുർമുവിനെ തിമിര ശസ്ത്രക്രിയക്ക് വിധേയയാക്കി

ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയയെന്ന് രാഷ്ട്രപതി ഭവൻ വക്താവ് അറിയിച്ചു.

Published

|

Last Updated

ന്യൂഡൽഹി | രാഷ്ട്രപതി ദ്രൗപദി മുർമുവിനെ തിമിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയയെന്ന് രാഷ്ട്രപതി ഭവൻ വക്താവ് അറിയിച്ചു.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ദ്രൗപതിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്ജ് ചെയ്തുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

64 കാരിയായ മുർമു 2022 ജൂലൈ 25നാണ് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

Latest