Connect with us

local body election 2025

വലിയോറക്കുണ്ടില്‍ കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം; വോട്ട് ബഹിഷ്കരിക്കാനൊരുങ്ങി നാട്ടുകാര്‍

കിണറുകളിലെ വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ നിരവധി കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

Published

|

Last Updated

കിഴിശ്ശേരി | കുഴിമണ്ണ പഞ്ചായത്ത് 13-ാം വാർഡിൽ പെട്ട കാരാട്ട് പറമ്പ് വലിയോറക്കുണ്ട് പ്രദേശത്ത് ചില കിണറുകളിൽ കാണുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ആശങ്കയുണ്ടാക്കുന്നു. കിണറുകളിലെ വെള്ളത്തിന് രുചി വ്യത്യാസം അനുഭവപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രദേശത്തെ നിരവധി കിണറുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.

പ്രദേശത്ത് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന പശു ഫാമിന്റെ സാന്നിധ്യമാണ് കിണറുകളിലെ വെള്ളം മലിനമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. എസ് സി കോളനി ഉൾപ്പെടെ ജനങ്ങൾ താമസിക്കുന്ന സ്ഥലത്ത് പത്തിൽ താഴെ പശുക്കളെ വളർത്തുന്നതിനുള്ള അനുമതി വാങ്ങിയതിന്റെ മറവിൽ നിരവധി പരുക്കളുടെ ഫാമാണ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പരാതിയിൽ പറയുന്നു.

പരാതി നൽകിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചതോടെ നാട്ടുകാർ കൂടുതൽ ആശങ്കയിലാണ്. പ്രശ്നപരിഹാരത്തിന് കലക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് നാട്ടുകാർ. ഈ പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കാണാത്ത പക്ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലന്ന് ഒരു കൂട്ടം നാട്ടുകാർ പറയുന്നു. അവർ ഇക്കാര്യം അറിയിച്ച് ഫ്ലക്സ് സ്ഥാപിച്ചു കഴിഞ്ഞു.

Latest