Kerala
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസകളില്‍ പ്രാര്‍ഥനാ ദിനം നാളെ
പ്രാര്‍ത്ഥനാ ദിനം വിജയി പ്പിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാ ക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കോഴിക്കോട് | സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരമുള്ള മദ്‌റസകളിലും മറ്റു
സ്ഥാപനങ്ങളിലും നാളെ (ഞായറാഴ്ച) പ്രാര്‍ഥനാ ദിനം ആചരിക്കുന്നു. പ്രസ്ഥാനെത്ത ധീരമായി നയി ച്ച നേതാക്കളായ താജുല്‍ ഉലമ സയ്യിദ് അബ്ദു റഹ്മാ3 അല്‍
ബുഖാരി ഉള്ളാള്‍, നൂറുല്‍ ഉലമ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍,
ബോര്‍ഡിന്റെ സ്ഥാപക പ്രസിഡന്റ് അവേല ത്ത് അബ്ദുല്‍ ഖാദിര്‍ തങ്ങള്‍,
സയ്യിദ് ഫസല്‍ ജിഫ്രി, സയ്യിദ് ഫസല്‍ ജമലുല്ലൈലി തുടങ്ങിയ മണ്‍മറമ
സാരഥികളെ അനുസ്മരിക്കുന്നതിനും അവരുടെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥന
നട ത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അധ്യാപകര്‍, രക്ഷിതാക്കള്‍, മാനേജ്‌മെന്റ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍,സ്ഥാപന പരിസരത്തുള്ള സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തുചേര്‍ന്ന്പ്രാര്‍ത്ഥനാ ദിനം വിജയി പ്പിക്കണമെന്ന് സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് അലി ബാഫഖി തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.