Connect with us

Kerala

മരം വെട്ടുന്നതിനിടെ മിന്നലേറ്റ് മരിച്ചു

മിന്നലേറ്റ് മരത്തിന് മുകളില്‍ നിന്നും വീണ ഇവരെ മറ്റ് തൊഴിലാളികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനു മരിച്ചു.

Published

|

Last Updated

ആലപ്പുഴ \ ഹരിപ്പാട്ട് മരം വെട്ടുന്നതിനിടെ മിന്നലേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തുലാംപറമ്പ് സൗത്ത് ഡാണാപ്പടി വലിയ പറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (45) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ വെട്ടുവേനി പടിക്കിലേത്ത് വടക്കേതില്‍ മഹേഷ്‌കുമാറിനെ (39) പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11ഓടെയായിരുന്നു സംഭവം.

വീയപുരത്ത് ഒരു വീട്ടില്‍ മരം വെട്ടുന്നതിനിടെയാണ് ഇരുവര്‍ക്കും മിന്നലേറ്റത്.മിന്നലേറ്റ് മരത്തിന് മുകളില്‍ നിന്നും വീണ ഇവരെ മറ്റ് തൊഴിലാളികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബിനു മരിച്ചു.

ബിനുവിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് ഡാണാപ്പടി സെന്റ് ജോര്‍ജ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍. പിതാവ് പരേതനായ തമ്പാച്ചന്‍. മാതാവ് ലീലാമ്മ..ഭാര്യ: റീന മക്കള്‍: സ്‌നേഹ ബിനു, അലന്‍ ബിനു.

 

Latest