Connect with us

International

ഗസ്സയിലെ ആക്രമണം നിർത്തിയ ഇസ്റാഈലിനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രംപ്

ഹമാസ് അതിവേഗം മുന്നോട്ടുപോകണം, അല്ലാത്തപക്ഷം എല്ലാ ഉടമ്പടികളും അസാധുവാകുമെന്നും ട്രംപ്

Published

|

Last Updated

വാഷിങ്ടൺ ഡി സി. | ബന്ദികളെ വിട്ടയക്കുന്നതിനും സമാധാന കരാറിനും പൂർണ്ണത നൽകുന്നതിനായി ഇസ്റാഈൽ താത്കാലികമായി ബോംബാക്രമണം നിർത്തിയതിനെ അഭിനന്ദിക്കുന്നതായി യു എസ്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൻ്റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

ഹമാസ് അതിവേഗം മുന്നോട്ടുപോകണം, അല്ലാത്തപക്ഷം എല്ലാ ഉടമ്പടികളും അസാധുവാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

“പലരും കരുതുന്നതുപോലെയുള്ള കാലതാമസമോ, അല്ലെങ്കിൽ ഗസ്സ വീണ്ടും ഒരു ഭീഷണിയാകുന്ന ഏതെങ്കിലും ഫലമോ ഞാൻ അംഗീകരിക്കില്ല. നമുക്ക് ഇത് വേഗത്തിൽ പൂർത്തിയാക്കാം” – അദ്ദേഹം വ്യക്തമാക്കി. എല്ലാവരോടും നീതിയുക്തമായി പെരുമാറുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

---- facebook comment plugin here -----

Latest