KILLING
പൂജപ്പുര ഇരട്ടക്കൊല; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
ഭാര്യയുടെ പിതാവിനേയും സഹോദരനേയുമാണ് യുവാവ് കുത്തിക്കൊന്നത്
തിരുവനന്തപുരം | പൂജപ്പുരയിലെ മുടവന്‍മുകളില്‍ ഭാര്യയുടെ പിതാവിനേയും സഹോദരനേയും കുത്തിക്കൊന്ന കേസില്‍ പ്രതി അരുണിനെ ഇന്ന് അറസ്റ്റ് ചെയ്യും. മുടവന്‍മുകളില്‍ വാടകക്ക് താമസിക്കുന്ന സുനില്‍ കുമാര്‍, മകന്‍ അഖില്‍ എന്നിവര്‍ ഇന്നലെ രാത്രിയാണ് കുത്തേറ്റു മരിച്ചത്.
ഭാര്യയുമായുള്ള കലഹമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് അരുണ്‍ പോലീസിനോട് പറഞ്ഞത്. അരുണും ഭാര്യവീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. സ്ത്രീധന കാര്യം പറഞ്ഞുള്ള കലഹവും പതിവായിരുന്നു. അരുണിന്റെ ഭാര്യ അപര്‍ണ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ മദ്യപിച്ചെത്തിയ അരുണ്‍ ഭാര്യയോട് ഒപ്പം ചെല്ലണമെന്ന് ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കാന്‍ ശ്രമിച്ചു. തടയാന്‍ ചെന്ന ഭാര്യാപിതാവിനെയും ഭാര്യയുടെ സഹോദരനെയും കുത്തുകയായിരുന്നു.





