Kerala
പോലീസ് ട്രെയിനിയുടെ മരണം: അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്റെ പരാതി
തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ മരിച്ച ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിന്റെ സഹോദരന്‍ അരവിന്ദ് ആണ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്.

തിരുവനന്തപുരം | പോലീസ് ട്രെയിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്റെ പരാതി. തിരുവനന്തപുരം പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ മരിച്ച ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിന്റെ സഹോദരന്‍ അരവിന്ദ് ആണ് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൃത്യമായ അന്വേഷണം വേണമെന്നും പരാതിയില്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ബാരക്കില്‍ ആനന്ദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പില്‍ ആനന്ദിന് ക്രൂരമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നതായി പരാതിയില്‍ വ്യക്തമാക്കി. മേലുദ്യോഗസ്ഥനില്‍ നിന്ന് കടുത്ത പീഡനങ്ങളാണ് ആനന്ദിന് നേരിടേണ്ടി വന്നത്. ജാത്യാധിക്ഷേപത്തിനും ഇരയായി. ഹവില്‍ദാര്‍ തസ്തികയിലുള്ള ബിപിന്റെ ഭാഗത്ത് നിന്നും മോശമായ അനുഭവങ്ങളുണ്ടായി. ആനന്ദിന്റെ കൈയില്‍ മുറിവേറ്റതില്‍ ദുരൂഹതയുണ്ടെന്നും അരവിന്ദ് ആരോപിച്ചു.
അടുത്തിടെ, ആനന്ദ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സയില്‍ മുറിവ് ഭേദമായതിനെ തുടര്‍ന്ന് ക്യാമ്പില്‍ മടങ്ങിയെത്തിയതായിരുന്നു.