Kerala
പത്തനംതിട്ടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പീഡനം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.
പത്തനംതിട്ട | പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. സീതത്തോട് കൊച്ചുകോയിക്കല്‍, കുറ്റിയില്‍ രാഹുല്‍രാജ് (24), ആങ്ങമൂഴി കൊച്ചുകോട്ടാംപാറ, പാറക്കല്‍ അഖില്‍ ബിജു (24) എന്നിവരെയാണ് പെരുനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 12 ആയി.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മൊഴി പ്രകാരം കേസില്‍ 20 പ്രതികളാണുളളത്. 2021 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം വരെയാണ് പെണ്‍കുട്ടിക്ക് പലരില്‍ നിന്നായി ലൈംഗിക പീഡനം നേരിടേണ്ടി വന്നത്.
പ്രതികളില്‍ 16 പേര്‍ ലൈംഗിക പീഡനം നടത്തുകയും, നാലു പേര്‍ കുട്ടിയുടെ നഗ്ന വീഡിയോയും ദൃശ്യങ്ങളും പ്രചരിപ്പിക്കുകയും ചെയ്തതായാണ് പരാതി.
---- facebook comment plugin here -----






