Kannur
അല്‍മഖറില്‍ പി കെ ഉസ്താദ് അനുസ്മരണവും പ്രാര്‍ഥനാ സംഗമവും
നരിക്കോട് എറന്തലയില്‍ സിയറാത്തും നാടുകാണി ദാറുല്‍ അമാനില്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ സദസ്സും.

തളിപ്പറമ്പ് | അല്‍മഖര്‍ ശില്‍പികളില്‍ പ്രധാനിയും ദീര്‍ഘകാലം സ്ഥാപനത്തിന്റെ ജനറല്‍ മാനേജരുമായിരുന്ന പി കെ അബൂബക്കര്‍ മുസ്ലിയാര്‍ രണ്ടാം അനുസ്മരണവും പ്രാര്‍ഥനാ സംഗമവും ഇന്ന് നടക്കും. വൈകിട്ട് 4.30 ന് നരിക്കോട് എറന്തലയില്‍ സിയാറത്തും തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം നാടുകാണി ദാറുല്‍ അമാനില്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ സദസ്സും നടക്കും.
സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എം വി അബ്ദുര്‍റഹ്മാന്‍ ബാഖവിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ പട്ടുവം കെ പി അബൂബക്കര്‍ മൗലവി ഉദ്ഘാടനം ചെയ്യും. പി പി അബ്ദുല്‍ ഹകീം സഅദി അനുസ്മരണ പ്രഭാഷണം നടത്തും. ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസിനും പ്രാര്‍ഥനക്കും അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.
അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, പി കെ അലിക്കുഞ്ഞി ദാരിമി, കെ അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, പി മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടില്‍, ടി പി അലിക്കുഞ്ഞി മൗലവി വായാട്, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂര്‍, കെ അബ്ദുര്‍റശീദ് മാസ്റ്റര്‍ നരിക്കോട്, നിസാര്‍ അതിരകം, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, അലി മൊഗ്രാല്‍, കെ പി അബ്ദുസ്സ്വമദ് അമാനി പട്ടുവം, പി കെ ഉമര്‍ മുസ്ലിയാര്‍ നരിക്കോട്, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, അനസ് ഹംസ അമാനി ഏഴാംമൈല്‍, അബ്ദുല്‍ ഗഫൂര്‍ അമാനി പെടേന, ഇസ്മാഈല്‍ അമാനി തളിപ്പറമ്പ, അബ്ദുല്ല അമാനി കെല്ലൂര്‍, ഉസ്മാന്‍ അമാനി എളമ്പേരംപാറ സംബന്ധിക്കും.