Uae
ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു
1971-ൽ ദുബൈയിലെ യൂണിയൻ ഹൗസിൽ വെച്ച് ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ ഒത്തുചേർന്ന് യു എ ഇ രൂപീകരണ കരാറിൽ ഒപ്പുവെച്ച ചരിത്ര പ്രസിദ്ധമായ ചിത്രം പകർത്തിയത് രമേഷ് ശുക്ലയായിരുന്നു.
ദുബൈ| യു എ ഇയുടെ രൂപീകരണത്തിന്റെ ചരിത്ര മുഹൂർത്തങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ രമേഷ് ശുക്ല അന്തരിച്ചു. 80 വയസ്സിലധികം പ്രായമുണ്ടായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
1971-ൽ ദുബൈയിലെ യൂണിയൻ ഹൗസിൽ വെച്ച് ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ ഒത്തുചേർന്ന് യു എ ഇ രൂപീകരണ കരാറിൽ ഒപ്പുവെച്ച ചരിത്ര പ്രസിദ്ധമായ ചിത്രം പകർത്തിയത് രമേഷ് ശുക്ലയായിരുന്നു. യു എ ഇയുടെ ഔദ്യോഗിക ചിഹ്നമായും നാഷണൽ ഡേ ലോഗോയായും മാറിയ “സ്പിരിറ്റ് ഓഫ് ദി യൂണിയൻ’ എന്ന ഐക്കണിക് ചിത്രം ഇദ്ദേഹത്തിന്റെ സംഭാവനയാണ്.
അവസാന നിമിഷം വരെ തന്റെ പ്രിയപ്പെട്ട ക്യാമറയെയും ഫോട്ടോഗ്രഫി എന്ന അഭിനിവേശത്തെയും അദ്ദേഹം കൈവിട്ടിരുന്നില്ല. അസുഖബാധിതനായിരിക്കുമ്പോഴും ചിത്രങ്ങൾ ക്രമീകരിക്കാനും അവയെക്കുറിച്ച് എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
അവസാന നിമിഷം വരെ തന്റെ പ്രിയപ്പെട്ട ക്യാമറയെയും ഫോട്ടോഗ്രഫി എന്ന അഭിനിവേശത്തെയും അദ്ദേഹം കൈവിട്ടിരുന്നില്ല. അസുഖബാധിതനായിരിക്കുമ്പോഴും ചിത്രങ്ങൾ ക്രമീകരിക്കാനും അവയെക്കുറിച്ച് എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
1965-ൽ മുംബൈയിൽ നിന്ന് കപ്പൽ മാർഗം വെറും ഒരു ക്യാമറയുമായി ദുബൈയിലെത്തിയ രമേഷ് ശുക്ല, പിന്നീട് യു എ ഇയുടെ വളർച്ചയുടെ ഓരോ ഘട്ടവും തന്റെ ലെൻസിലൂടെ ഒപ്പിയെടുത്തു. ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്്യാൻ ഉൾപ്പെടെയുള്ള ഭരണാധികാരികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
---- facebook comment plugin here -----





