Kerala
ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ജാഗ്രത കാണിച്ച വ്യക്തിത്വം: ഖലീല്‍ തങ്ങള്‍
തിരുകുടുംബത്തിന്റെ അഭിമാനവും ബഹുമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ ഹൈദരലി തങ്ങള്‍ എന്നും ശ്രദ്ധിച്ചുവെന്നും ഖലീൽ തങ്ങൾ

ദുബൈ | മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ കേരള മുസ്ലിം ജമാഅത് സംസ്ഥാന ജനറല്‍ സെക്രട്ടറിസെക്രട്ടറിയും മഅദിന്‍ ചെയര്‍മാനുമായ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അനുശോചനം അറിയിച്ചു.
ഉന്നതമായ സ്വഭാവഗുണങ്ങളും ബന്ധങ്ങളും കാത്തു സൂക്ഷിക്കാന്‍ കാണിച്ച ജാഗ്രതയും അദ്ദേഹത്തെ അവിസ്മരണീയനാക്കും. തിരുകുടുംബത്തിന്റെ അഭിമാനവും ബഹുമാനവും ഉയര്‍ത്തിപ്പിടിക്കാന്‍ ഹൈദരലി തങ്ങള്‍ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ദുബൈയില്‍ നിന്നുള്ള അനുശോചന സന്ദേശത്തില്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു
---- facebook comment plugin here -----