National
ബാലവിവാഹം നടത്തി; അസമില്‍ 15 പേര്‍ അറസ്റ്റില്‍
ബാലവിവാഹം നടന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ദിസ്പുര്‍| അസമില്‍ വ്യാജരേഖയുണ്ടാക്കി ബാലവിവാഹം നടത്തിയ 15 പേര്‍ അറസ്റ്റില്‍. ബാലവിവാഹം നടന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഹൈലകണ്ടി ജില്ലയിലെ ഹൈലകണ്ടി ടൗണ്‍, പഞ്ച്ഗ്രാം, കട്‌ലിച്ചേര, അല്‍ഗാപുര്‍, ലാല, രാംനാഥ്പുര്‍, ബിലായ്പുര്‍ എന്നിവിടങ്ങളില്‍ നിന്നാണ് അറസ്റ്റ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
ആദ്യം 16 പേരെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് തെളിവുകളില്ലാത്തതിനാല്‍ ഒരാളെ വിട്ടയച്ചതായും പോലീസ് പറഞ്ഞു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ ബാലവിവാഹത്തിനെതിരെ നടപടി ആരംഭിച്ചിരുന്നു. അന്ന് 4000ത്തില്‍ അധികം പേരെയാണ് അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----