Connect with us

Afghanistan crisis

അഫ്ഗാനില്‍ രക്ഷപ്പെടാന്‍ പരക്കം പാഞ്ഞ് ജനം; വിമാനത്താവളത്തില്‍ തിക്കും തിരക്കും; ഏഴ് മരണം

അഫ്ഗാനിസ്ഥാനിലെ ആഗോള ഭീകരവാദ ഭീഷണിയെ അടിച്ചമര്‍ത്താന്‍ ലോകം ഒന്നിക്കണമെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു.

Published

|

Last Updated

കാബൂള്‍ | താലിബാന്‍ അധിനിവേശത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ അഫ്ഗാനിസ്ഥാനില്‍ നിന്ന് രക്ഷപ്പെടാന്‍ പരക്കം പാഞ്ഞ് ജനങ്ങള്‍. ഇന്ന് രാവിലെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേര്‍ മരിച്ചതായി യു എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അമേരിക്കന്‍ സൈനിക വിമാനത്തിന്റെ ടയറുകളില്‍ അള്ളിപ്പിടിച്ച് ഇരുന്നവര്‍ താഴെ വീണും മരണമുണ്ടായിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

പറയുന്നയരാന്‍ ഒരുങ്ങുന്ന യു എസ് സൈനിക വിമാനത്തിനൊപ്പം നൂറുകണക്കിന് പേര്‍ ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്താളത്തില്‍ ഇറങ്ങിയ വിമാനത്തിലേക്ക് ചാടിക്കയറാന്‍ ശ്രമിക്കുന്നതും ടയറില്‍ അള്ളിപ്പിടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അതേസമയം, അഫ്ഗാനിസ്ഥാനിലെ ആഗോള ഭീകരവാദ ഭീഷണിയെ അടിച്ചമര്‍ത്താന്‍ ലോകം ഒന്നിക്കണമെന്ന് ഐക്യരാഷ്ട്ര സഭ മേധാവി അന്റോണിയോ ഗുട്ടറസ് ആഹ്വാനം ചെയ്തു.

കാബൂള്‍ അടക്കം സുപ്രധാന നഗരങ്ങള്‍ പിടിച്ചടക്കി താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടിരുന്നു. ഇതോടെ ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തരായി. കൈക്കുഞ്ഞുങ്ങളെയുമെടുത്ത് നിരവധി പേരാണ് രക്ഷയുടെ കവാടം തേടി വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്. ആയിരക്കണക്കിന് ആളുകള്‍ എത്തിയതോടെ വിമാനത്താവളത്തില്‍ വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങളുടെ തിരക്കിനിടയില്‍ വിമാനത്താവളത്തില്‍ വെടിവെപ്പ് നടന്നതായും സൂചനയുണ്ട്. പ്രാദേശിക മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വെടിയൊച്ച കേള്‍ക്കാം. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അമേരിക്കന്‍ സേന ആകാശത്തേക്ക് വെടിവെച്ചതിന്റെ ശബ്ദമാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അഫ്ഗാനിസ്ഥാന്റെ വ്യോമപാത സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. ഇതോടെ ചിക്കാഗോയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഉള്‍പ്പെടെ വഴിതിരിച്ചുവിട്ടു. അഫ്ഗാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കും വ്യോമപാത അടച്ചത് തിരിച്ചടിയാകും.

---- facebook comment plugin here -----

Latest