National
ജനങ്ങളുടെ നേതാവ്; അജിത് പവാറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മോദി
അജിത് പവാര്‍ ജനങ്ങളുടെ നേതാവായിരുന്നുവെന്നും അവരുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
ന്യൂഡല്‍ഹി| മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അജിത് പവാര്‍ ജനങ്ങളുടെ നേതാവായിരുന്നുവെന്നും അവരുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നുവെന്നും മോദി എക്‌സില്‍ കുറിച്ചു.
ഭരണപരമായ കാര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും ദരിദ്രരെയും അടിച്ചമര്‍ത്തപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനുള്ള അഭിനിവേശവും ശ്രദ്ധേയമായിരുന്നു. മഹാരാഷ്ട്രയിലെ ജനങ്ങളെ സേവിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന കഠിനാധ്വാനിയായ വ്യക്തിത്വമെന്ന നിലയില്‍ അദ്ദേഹത്തെ ജനങ്ങള്‍ പരക്കെ ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം ദുഃഖകരമാണെന്നും അജിത് പവാറിന്റെ കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും അനുശോചനം അറിയിക്കുന്നു വെന്നും മോദി കുറിച്ചു.




