local body election 2025
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്; എൽ ഡി എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
14 ഡിവിഷനുകളിൽ 12 ൽ സി പി എമ്മും സി പി ഐ, കേരള കോൺഗ്രസ്സ് (എം) എന്നിവർ ഓരോന്നിലും മത്സരിക്കും.
പയ്യന്നൂർ | പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് സ്ഥാനാർഥികളുടെ പ്രഖ്യാപനം പയ്യന്നൂർ എ കെ ജി ഭവനിൽ നടന്നു. 14 ഡിവിഷനുകളിൽ 12 ൽ സി പി എമ്മും സി പി ഐ, കേരള കോൺഗ്രസ്സ് (എം) എന്നിവർ ഓരോന്നിലും മത്സരിക്കും.
ഡിവിഷന്റെ പേര്, സ്ഥാനാർഥിയുടെ പേര് എന്ന ക്രമത്തിൽ:
കരിവെള്ളൂർ- കെ വി പ്രീത, പെരളം- പി പി സുരേന്ദ്രൻ, മാത്തിൽ- കെ ജി ബിന്ദുമോൾ, പെരിങ്ങോം- ഫാത്തിമ ബീവി, പാടിയോട്ടുചാൽ- പി നളിനി, പുളിങ്ങോം- ബിജി തോമസ് (കേരളം കോൺഗ്രസ്സ് – എം), പ്രാപ്പൊയിൽ- കെ കെ ജോയ്, പെരിന്തട്ട-കെ കമലാക്ഷൻ, വെള്ളോറ- അജിത്ത് കുമാർ അനിക്കം, മാതമംഗലം- കെ സുധാമണി, കാങ്കോൽ- കെ സജേഷ്, കുഞ്ഞിമംഗലം-അടുക്കാടൻ വിജയൻ, കുന്നരു- കെ ശൈലജ, രാമന്തളി-കെ ശശീന്ദ്രൻ.
വാർത്ത സമ്മേളനത്തിൽ ടി ഐ മധുസൂദനൻ എംഎൽഎ, പി ശശിധരൻ, പി സന്തോഷ്, പി വി വത്സല, വി ബാലൻ, ബെന്നി കാവാലം പങ്കെടുത്തു.


