Kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കുന്നില്ലെന്ന് ശബ്ദസന്ദേശം അയച്ച രോഗി മരിച്ചു
കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന് വാട്‌സാപ്പില്‍ ശബ്ദസന്ദേശം അയച്ച രോഗി മരിച്ചു. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്.
താന്‍ മരിച്ചാല്‍ അതിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്ന് വേണു പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നു. ആന്‍ജിയോഗ്രാമിന് ആശുപത്രിയില്‍ എത്തിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ ലഭിച്ചില്ലെന്നു കുടുംബവും പരാതിപ്പെടുന്നു.
നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും മെഡിക്കല്‍ കോളേജില്‍ രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഓട്ടോറിക്ഷ ഡ്രൈവറായ വേണു സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തില്‍ പറയുന്നത്.
---- facebook comment plugin here -----


