Kerala
ജ്യൂസാണെന്ന് കരുതി കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിന് കൊടുക്കുന്ന മരുന്ന് കഴിച്ച് സഹോദരങ്ങള്‍; ആശുപത്രിയില്‍, അപകടനില തരണം ചെയ്തു
ജ്യൂസ് കുപ്പിയില്‍ നിറച്ച മരുന്ന് കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നു.
പാലക്കാട്| ആലത്തൂര്‍ വെങ്ങന്നൂരില്‍ ജ്യൂസാണെന്ന് കരുതി കന്നുകാലികള്‍ക്ക് കുളമ്പ് രോഗത്തിന് കൊടുക്കുന്ന മരുന്ന് കഴിച്ച സഹോദരങ്ങള്‍ ആശുപത്രിയില്‍. വെങ്ങന്നൂര്‍ സ്വദേശികളായ പത്തും ആറും വയസ്സുള്ള കുട്ടികളാണ് മരുന്ന് കുടിച്ചത്. നവംബര്‍ നാലിന് വൈകീട്ടായിരുന്നു സംഭവം.
ജ്യൂസ് കുപ്പിയില്‍ നിറച്ച മരുന്ന് കുഞ്ഞുങ്ങള്‍ അബദ്ധത്തില്‍ കുടിക്കുകയായിരുന്നു. പിന്നീട് രുചി വ്യത്യാസം തോന്നിയതോടെ കുട്ടികള്‍ മരുന്ന് തുപ്പി. കുളമ്പുരോഗത്തിന് പുരട്ടുന്ന മരുന്നില്‍ അമ്ലതയുള്ളതിനാല്‍ കുട്ടികളുടെ വായിലും തൊണ്ടയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും ഇപ്പോള്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടികള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----

