Connect with us

Kerala

പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം; ഏഴ് വള്ളങ്ങള്‍ തകര്‍ന്നു

ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

Published

|

Last Updated

മലപ്പുറം|പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ അപ്രതീക്ഷിത കടലാക്രമണം. ഇതേതുടര്‍ന്ന് ഏഴ് വള്ളങ്ങള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടലാക്രമണം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകര്‍ന്ന് കടലില്‍ പോയത്.

വള്ളങ്ങളില്‍ ഉണ്ടായിരുന്ന യമഹ എഞ്ചിനുകളും വലകളും തകര്‍ന്നു. ഒരു വള്ളത്തിന് രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ആകെ 15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നു മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കാണാതായ വള്ളങ്ങള്‍ക്കായി കടലില്‍ തിരച്ചില്‍ തുടരുകയാണ്.

 

 

---- facebook comment plugin here -----

Latest