Business
മെഗാ ക്ലിയറൻസ് വിൽപ്പനയുമായി ലുലു കണക്ടും, ഫാഷൻ സ്റ്റോറും; വിലക്കുറവ് വിൽപ്പന ഇന്ന് മുതൽ
6,7,8,9 തീയതികളിൽ മാൾ രാത്രി 12 മണി വരെ തുറന്ന് പ്രവർത്തിക്കും
കോഴിക്കോട്|ലുലു കണക്ട്, ഫാഷൻ സ്റ്റോറുകളിൽ മെഗാ ക്ലിയറൻസ് വിൽപ്പനയ്ക്ക് ഇന്ന് തുടക്കം. കണക്ട് ഒരുക്കുന്ന ഓപ്പൺ ബോക്സ് വിൽപ്പന വഴി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, ഫ്രിഡ്ജ്, വാഷിങ്ങ് മെഷിൻ, ടി.വി, ലാപ്ടോപ്, മൊബൈൽ ഫോണുകൾ എന്നിവ 70 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം. ലുലു കണക്ടിലും മാളിലെ ഏട്രിയത്തിലുമായിട്ടാണ് ഓപ്പൺ ബോക്സ് സെയിൽ നടക്കുന്നത്. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന വിൽപ്പന രാത്രി 12 വരെ തുടരും. ഓപ്പൺ ബോക്സ് സെയിലിന് പുറമേ മെഗാ ക്ലിയറൻസ് വിൽപ്പനയുമായി ലുലു ഫാഷനും മികച്ച ഓഫർ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
ഫാഷൻ സ്റ്റോർ ഒരുക്കുന്ന വിൽപ്പന വഴി കിഡ്സ്, ലേഡീസ്, ജെൻസ് ഉൾപ്പടെ എല്ലാ വിഭാഗത്തിലുമുള്ളവരുടെ ഇഷ്ട വസ്ത്രങ്ങൾ മികച്ച വിലക്കുറവിൽ സ്വന്തമാകാം. നാല് ദിവസം നീണ്ടു നിൽക്കുന്ന ക്ലിയറൻസ് വിൽപ്പന 9ന് സമാപിക്കും. ലുലു ഒരുക്കുന്ന ലിമിറ്റഡ് വിൽപ്പനയിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച വിലക്കുറവിൽ ഷോപ്പ് ചെയ്യാൻ കഴിയും.

