Connect with us

National

വോട്ടുകൊള്ള: രാഹുല്‍ പുറത്തുവിട്ട ബ്രസീലിയന്‍ മോഡല്‍ ലാരിസ്സ പ്രതികരണവുമായി രംഗത്ത്

കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയന്‍ മോഡലിന്റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്‌സില്‍ പങ്കുവെച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | ഹരിയാനയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായ കൊള്ള നടന്നതിനു തെളിവായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ച ബ്രസീലിയന്‍ മോഡല്‍ പ്രതികരണവുമായി രംഗത്തുവന്നു. ബ്രസീലിയന്‍ മോഡല്‍ ലാരിസ്സയാണ് തന്റെ പഴയ ചിത്രം ഇന്ത്യയില്‍ വോട്ടു തട്ടിപ്പിന് ഉപയോഗിച്ചെന്ന വീഡിയോ സന്ദേശവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റാണ് ബ്രസീലിയന്‍ മോഡലിന്റെ പ്രതികരണമടങ്ങിയ വീഡിയോ സന്ദേശം എക്‌സില്‍ പങ്കുവെച്ചത്. ബ്രസീലിയന്‍ മോഡലിന്റെ ചിത്രം വോട്ട് കൊള്ളക്കായി ഉപയോഗിച്ചുവെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി ആരോപിച്ചെങ്കിലും, ആരാണ് ആ മോഡലെന്ന വിവരം വെളിപ്പെടുത്തിയിരുന്നില്ല.

മോഡലിന്റെ ചിത്രം ഉപയോഗിച്ച് സ്വീറ്റിയെന്നടക്കമുള്ള പല പേരുകളിലായി ഹരിയാനയില്‍ പത്തു ബൂത്തുകളിലായി 22 വോട്ട് ചെയ്തതെന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയിരുന്നത്.

തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ലെന്നും എല്ലാവരും ഇത് കണ്ട് ചിരിക്കുകയാണെന്നുമാണ് വീഡിയോയില്‍ ലാരിസ്സ പറയുന്നത്. തന്റെ പഴയ ഫോട്ടോയാണതെന്നും തന്നെ തട്ടിപ്പിനായി ഉപയോഗിച്ചെന്നും ലാരിസ്സ പറയുന്നു. ഇതെന്ത് ഭ്രാന്താണെന്നും ഏത് ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും വീഡിയോയില്‍ ലാരിസ്സ ചോദിക്കുന്നുണ്ട്. ഏറെ പേര്‍ തന്റെ അഭിമുഖത്തിനായി ഇന്ത്യയില്‍ നിന്നും ബന്ധപ്പെടുന്നുണ്ടെന്നും ലാരിസ്സ പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest