Connect with us

Kuwait

വാക്‌സിനേഷനു ശേഷം പാസ്‌പോര്‍ട്ട് പുതുക്കുന്നവര്‍ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വാട്‌സാപ് നമ്പറില്‍ അപ്‌ഡേറ്റ് ചെയ്യണം

Published

|

Last Updated

കുവൈത്ത് സിറ്റി | വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം പാസ്പോര്‍ട്ട് പുതുക്കുന്നവര്‍ പുതിയ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം സ്വദേശികളോടും വിദേശികളോടും അഭ്യര്‍ഥിച്ചു. രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് ഇതെന്നും മന്ത്രാലയം ഓര്‍മപ്പെടുത്തി. 24971010 എന്ന വാട്‌സ്ആപ്പ് നമ്പറിലാണ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്.

പുതിയ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഡൗണ്‍ലോഡ് ചെയ്ത പകര്‍പ്പ് എന്നീ രേഖകള്‍ മാത്രമാണ് ഇതിനാവശ്യമുള്ളത്. ഇതിനായി മിഷ്റഫിലെ വാക്സിനേഷന്‍ സെന്ററില്‍ പോകേണ്ട ആവശ്യമില്ലെന്നും ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ഡേറ്റ് ചെയ്യപ്പെടുമെന്നും മന്ത്രാലയം വ്യക്തമാക്കി.

 

Latest