Kozhikode
മഹാന്മാരെ ആദരിക്കുന്നതിന്റെ ഭാഗമാണ് അവരുടെ പ്രകീര്‍ത്തനങ്ങള്‍ പാടിപ്പറയല്‍: പേരോട്
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ആണ്ടു നേര്‍ച്ച എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി | മഹാന്മാരെ ആദരിക്കുന്നതിന്റെ ഭാഗമാണ് അവരുടെ പ്രകീര്‍ത്തനങ്ങള്‍ പാടിപ്പറയലെന്ന് പേരോട് അബ്ദുറഹ്മാന്‍ സഖാഫി. മഹാന്മാരെ കുറിച്ച് പറയുമ്പോള്‍ വസ്തുനിഷ്ഠമായി പഠിച്ച് കൃത്യമായ രേഖകളോടെ പറയണം. കുറ്റ്യാടി സിറാജുല്‍ ഹുദ മസ്ജിദ് ഖദീജത്തുല്‍ കുബ്‌റയില്‍ സംഘടിപ്പിച്ച സി എം വലിയുല്ലാഹി (ഖ.സി) അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ആണ്ടു നേര്‍ച്ച എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു. ഇബ്‌റാഹീം സഖാഫി കുമ്മോളി അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുറഹ്മാന്‍ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി.
ആണ്ടു നേര്‍ച്ചയുടെ ഭാഗമായി സി എം വലിയുല്ലാഹി മൗലിദും തവസ്സുല്‍ ബൈത്തും പാരായണം ചെയ്തു. മുത്വലിബ് സഖാഫി, റാഷിദ് ബുഖാരി പ്രസംഗിച്ചു. നിസാമുദ്ദീന്‍ ബുഖാരി, ഇസ്മാഈല്‍ സഖാഫി സംബന്ധിച്ചു.