Connect with us

National

മുന്‍ കേന്ദ്ര മന്ത്രി ജോണ്‍ ബര്‍ള ബി ജെ പി വിട്ടു; തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തു

2019ല്‍ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായിരുന്ന ജോണ്‍ ബര്‍ള പാര്‍ട്ടി വിട്ടു. ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ അംഗത്വമെടുത്തു. ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ ബി ജെ പി നേതൃത്വം അനുവദിച്ചിരുന്നില്ലെന്ന് ആരോപിച്ചാണ് ജോണ്‍ ബര്‍ള പാര്‍ട്ടി വിട്ടത്.

2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ബര്‍ള കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ബിര്‍ള ബി ജെ പിയുമായി ഇടഞ്ഞത്. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബി ജെ പി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.

 

Latest