Connect with us

Kerala

രക്ഷിതാക്കളുടെ പ്രതിഷേധം അവസാനിപ്പിച്ചു; അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം തുടരാന്‍ തീരുമാനം

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കിയത് അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

Published

|

Last Updated

ഇടുക്കി| ഇടുക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരാന്‍ തീരുമാനം. ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ തുടരുമെന്ന ഉറപ്പില്‍ രക്ഷിതാക്കളുടെ പ്രതിഷേധം അവസാനിപ്പിച്ചു. ടിസി വാങ്ങി മടങ്ങിയ കുട്ടികളെ തിരികെയെത്തിക്കും. 12 കുട്ടികളെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് മീഡിയം നിലനിര്‍ത്തും. വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. അടിമാലി സ്‌കൂളില്‍ ഒമ്പതാം ക്ലാസിലാണ് മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ചത്. സംഭവത്തില്‍ പ്രധാന അധ്യാപികയെ ഉപരോധിച്ച് രക്ഷിതാക്കള്‍ പ്രതിഷേധിച്ചിരുന്നു. പ്രവേശനോത്സവത്തിനായി ഒരുങ്ങിയ സ്‌കൂളില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‌യുവും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് ഇടപെട്ട് മാറ്റുകയായിരുന്നു.

മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം അവസാനിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അന്വേഷിക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിഷയം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആവില്ലെന്നും മന്ത്രി പറഞ്ഞു.

 

 

Latest