Connect with us

Kerala

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതി മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍; പരാതിയില്ല, നാട്ടിലേക്ക് പോകണം

യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരുക്ക്.

Published

|

Last Updated

കോഴിക്കോട്|പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയെ മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരുക്ക്.

അതേസമയം, ഇന്നലെ രാത്രി മൊഴിയെടുക്കാന്‍ പോലീസ് എത്തിയപ്പോള്‍ പരാതി ഇല്ലെന്നാണ് യുവതി പറഞ്ഞു. സ്വന്തം നാടായ എറണാകുളത്തേക്ക് മടങ്ങി പോകണമെന്ന് യുവതി പോലീസിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെ പന്തീരാങ്കാവ് പോലീസ് വിളിച്ചു വരുത്തിയിട്ടുണ്ട്. നേരത്തെ, പെണ്‍കുട്ടി നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗോപാലിന്റെ ഹരജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കോഴിക്കോട് പന്തീരാങ്കാവിലേക്ക് വിവാഹം കഴിപ്പിച്ച് അയച്ച വടക്കന്‍ പറവൂര്‍ സ്വദേശിയായ യുവതിയാണ് ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്. ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. പിന്നീട് യുവതി മൊഴി മാറ്റിപ്പറഞ്ഞ് പരാതിയില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

 

 

Latest