Kerala
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്: സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എ ഹരജിയും ജാമ്യം തേടിയുള്ള താഹ ഫസലിന്റെ ഹരജിയുമാണ് പരിഗണിക്കുക
ന്യൂഡല്‍ഹി | പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിലെ ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. പ്രതി അലന്‍ ശുഐബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍ ഐ എയുടെ ഹരജിയും മുഖ്യപ്രതി താഹ ഫസലിന്റെ ജാമ്യാപേക്ഷയുമാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
വിചാരണക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെയാണ് താഹ ഫസല്‍ സുപ്രീം കോടതിയെ സമീപിച്ചത്. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതി അലന്‍ ശുഐബിന് അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതി തയാറാകാത്ത സാഹചര്യത്തിലാണ് എന്‍ ഐ എ സുപ്രീം കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----




