Connect with us

Kerala

എന്‍ഡിടിവി സര്‍വേ: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് ഭൂരിപക്ഷം; സര്‍വെ നടത്തിയത് ഒരു പണിയുമില്ലാത്തവര്‍ ,പേരില്ലാത്തതില്‍ സന്തോഷമെന്നും ചെന്നിത്തല

51.9% പേര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി  കേരളത്തില്‍ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്ന് എന്‍ഡിടിവി ‘വോട്ട്വൈബ്’ സര്‍വേ. 51.9% പേര്‍ സര്‍ക്കാരിനെതിരെ വോട്ടു ചെയ്തു. 31% പേര്‍ വളരെ മോശം ഭരണമാണെന്നും 20.9% പേര്‍ മോശം ഭരണമെന്നും അഭിപ്രായപ്പെട്ടു. 23.8% പേര്‍ വളരെ മികച്ച ഭരണമാണെന്നും 10.7% പേര്‍ നല്ല ഭരണമെന്നും 11.8% പേര്‍ ശരാശരി ഭരണമാണെന്നും അഭിപ്രായപ്പെട്ടു. 1.8% അഭിപ്രായം രേഖപ്പെടുത്തിയില്ല.

വി ഡിസതീശന്‍ മുഖ്യമന്ത്രിയാകണമെന്ന് സര്‍വേയില്‍ പങ്കെടുത്ത 22.4% പേര്‍ അഭിപ്രായപ്പെട്ടു. പിണറായി മുഖ്യമന്ത്രിയാകണമെന്ന് 18% പേരും കെ കെ ശൈലജ മുഖ്യമന്ത്രിയാകണമെന്ന് 16.9% പേരും രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകണമെന്ന് 14.7% പേരും ശശി തരൂര്‍ മുഖ്യമന്ത്രിയാകണമെന്ന് 9.8% പേരും അഭിപ്രായപ്പെട്ടു. യുഡിഎഫിനെ 32.7% അനുകൂലിച്ചു. എല്‍ഡിഎഫിനെ 29.3 % പേരും എന്‍ഡിഎയെ 19.8% പേരും മറ്റുള്ളവരെ 3% പേരും അനുകൂലിച്ചു.

 

അതേ സമയം എന്‍ഡിടിവി സര്‍വ്വേയില്‍ തന്റെ പേരില്ലാത്തതില്‍ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല . യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേ സമയം സര്‍വെ യുഡിഎഫിന് അനുകൂലമാണല്ലോ എന്ന ചോദ്യത്തിന് ചെന്നിത്തല പ്രതികരിച്ചില്ല

 

---- facebook comment plugin here -----

Latest