Kerala
പോറ്റിയുടെ വീട്ടില്‍ പോയത് നിര്‍ബന്ധത്തിന് വഴങ്ങി; ഉപഹാരങ്ങളോ സംഭവാനകളോ സ്വീകരിച്ചിട്ടില്ല: കടകംപള്ളി സുരേന്ദ്രന്‍
പോറ്റിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പോലീസ് അകമ്പടിയോടെയാണ് വീട്ടില്‍ പോയത്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയില്‍ പ്രതികരിച്ച് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു തവണ പോറ്റിയുടെ വീട്ടില്‍ പോയിട്ടുണ്ടെന്നും ഉപഹാരങ്ങളൊന്നും സ്വീകരിച്ചിട്ടില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. 2017ലാണ് പോറ്റിയുടെ വീട്ടില്‍ പോയത്. അത് ഒരു കുട്ടിയുടെ ജന്‍മദിന ചടങ്ങില്‍ പങ്കെടുക്കാനായിരുവെന്നാണ് ഓര്‍മ. ശബരിമല സ്വാമിയുടെ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. 2017ല്‍ ഒരു കുട്ടിയുടെ ചടങ്ങില്‍ പങ്കെടുക്കാനായാണ് പോറ്റിയുടെ വീട്ടില്‍ പോയത്. ശബരിമല സ്വാമിയുടെ ഭക്തന്‍ എന്ന നിലയിലാണ് പോറ്റിയെ പരിചയപ്പെട്ടത്. പോറ്റിയുടെ നിര്‍ബന്ധത്തിന് വഴങ്ങി പോലീസ് അകമ്പടിയോടെയാണ് വീട്ടില്‍ പോയത്. പോറ്റിയില്‍ നിന്നും ഒരു ഉപഹാരവും വാങ്ങിയിട്ടില്ല.
പോറ്റി എന്തെങ്കിലും മൊഴി നല്‍കിയതായി എസ്‌ഐടി അറിയിച്ചിട്ടില്ല. ഞാന്‍ ഉദാരമതികളായ വ്യക്തികളില്‍ നിന്നും പാവങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കും. ഭാഗ്യത്തിന് പോറ്റി ഒരു സംഭാവനയും നല്‍കിയിട്ടില്ല. അതേസമയം, പോറ്റിയുമായുള്ള ബാംഗ്ലൂര്‍ കൂടിക്കാഴ്ചയിലും പോറ്റിക്കൊപ്പമുള്ള ഫോട്ടോയെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് കടകംപള്ളി പ്രതികരിച്ചില്ല.
.കടകംപ്പള്ളി സുരേന്ദ്രനുമായി നല്ല പരിചയമുണ്ടെന്നും വീട്ടില്‍ വന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി എസ്‌ഐടിക്ക് മൊഴി നല്‍കിയിരുന്നു. 2017 മുതല്‍ കടകംപ്പളിയുമായി പരിചയമുണ്ടെന്നും പോറ്റി പറഞ്ഞിരുന്നു


