National
ശരീരഭാരം കുറക്കാന്‍ യുട്യൂബ് വീഡിയോ കണ്ട മരുന്ന് കഴിച്ചു: വിദ്യാര്‍ഥിനി മരിച്ചു
ശരീരഭാരം കുറക്കാന്‍ വെങ്ങാരം (ബോറാക്സ്) എന്ന മരുന്നാണ് വിദ്യാര്‍ഥിനി കഴിച്ചത്.
മധുര| തമിഴ്നാട്ടിലെ മധുരയില്‍ ശരീരഭാരം കുറക്കാന്‍ യുട്യൂബ് വീഡിയോയില്‍ കണ്ട മരുന്ന് വാങ്ങി കഴിച്ച 19കാരി മരിച്ചു. മീനമ്പല്‍പുരം സ്വദേശി കലയരസി ആണ് മരിച്ചത്. ശരീരഭാരം കുറക്കാന്‍ വെങ്ങാരം (ബോറാക്സ്) എന്ന മരുന്നാണ് വിദ്യാര്‍ഥിനി കഴിച്ചത്.
ജനുവരി 16നാണ് പെണ്‍കുട്ടി മരുന്നുകടയില്‍നിന്ന് വെങ്ങാരം വാങ്ങിയത്. പിറ്റേന്ന് മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടായി. തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഡിസ്ചാര്‍ജായെങ്കിലും, രാത്രി 11 മണിയോടെ നില വീണ്ടും വഷളാവുകയായിരുന്നു. യുവതിയെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ സെല്ലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----




