National
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു
വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.
ലക്‌നോ| ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ പരിശീലന വിമാനം തകര്‍ന്നുവീണു. വ്യോമസേനയുടെ വിമാനമാണ് കെപി കോളജിന് സമീപമുള്ള കുളത്തിലേക്ക് വീണത്. പതിവ് പറക്കല്‍ പരിശീലനത്തിനിടെയാണ് അപകടം സംഭവിച്ചത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.
---- facebook comment plugin here -----





