Pathanamthitta
പമ്പാ-ഞുണുങ്ങാര്‍ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു
. ജലസേചന വകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.39 കോടി രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
		
      																					
              
              
            പത്തനംതിട്ട | പമ്പാ ത്രിവേണിയേയും കാനനപാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പമ്പാ-ഞുണുങ്ങാര്‍ പാലത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. താത്കാലിക പാതയില്‍ നിന്നും സ്ഥിരമായ രീതിയിലേക്ക് പാലത്തിന്റെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച് തുറന്ന് കൊടുക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.. ജലസേചന വകുപ്പ് റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.39 കോടി രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.
ശബരിമലയിലെ തീര്‍ത്ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് ഒരുക്കങ്ങളെ സംബന്ധിച്ചുള്ള ജലസേചന, ജലവിഭവ വകുപ്പുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ഇടത്താവളം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വകുപ്പ് നടത്തി വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതുമായി ബന്ധപെട്ടു എല്ലാ നടപടികളും ജലവിഭവ വകുപ്പ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ കരുതലോടെ വകുപ്പ് പ്രവര്‍ത്തിപ്പിക്കണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പമ്പയില്‍ ഫെന്‍സിങ്, കുളിക്കടവ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഷവര്‍ യൂണിറ്റുകളുടെ പൂര്‍ത്തികരണവുമായി ബന്ധപ്പെട്ട് ആവശ്യമായ അധിക തുക അനുവദിക്കുമെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും അദേഹം പറഞ്ഞു

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
