National
സാംബ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തി; സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു
അതിര്‍ത്തിക്കു മുകളില്‍ കുറച്ചുസമയം പറന്ന ഡ്രോണ്‍ പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
സാംബ | ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു. അതിര്‍ത്തിക്കു മുകളില്‍ കുറച്ചുസമയം പറന്ന ഡ്രോണ്‍ പാകിസ്താനിലേക്ക് മടങ്ങിയെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഡ്രോണ്‍ വഴി ആയുധങ്ങളോ മയക്കുമരുന്നോ എത്തിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തിയിലെ വിവിധ പ്രദേശങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
നേരത്തെ സാംബയിലെ രാംഗഡ് സെക്ടറിലെ രത്തന്‍പൂര്‍ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ പ്രദേശത്തിന് മുകളില്‍ കുറച്ചുസമയം പറന്ന ഡ്രോണ്‍ പിന്നീട് പാകിസ്താനിലേക്ക് തിരികെ പോകുകയായിരുന്നു.
---- facebook comment plugin here -----




