International
സിന്ധു നദിയില്‍ ഇന്ത്യ ഏത് നിര്‍മിതിയുണ്ടാക്കിയാലും തകര്‍ക്കും ; വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍
സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ഇന്ത്യ ഏത് തരത്തിലുള്ള നിര്‍മതിയുണ്ടാക്കിയാലും തകര്‍ക്കുന്നെ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്

ഇസ്ലാമാബാദ് | നിരവധി പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിന് പിറകെ പ്രകോപനം തുടര്‍ന്ന് പാക്സ്ഥാന്‍. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാന്‍ ഇന്ത്യ ഏത് തരത്തിലുള്ള നിര്‍മതിയുണ്ടാക്കിയാലും തകര്‍ക്കുന്നെ് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് ഭീഷണി മുഴക്കി. ഭീകരാക്രമണത്തിന് പിറകെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് പാകിസ്ഥാന്‍ ഭീഷണിയും പ്രകോപനവും തുടരുന്നത്
പാകിസ്ഥാന്റെ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള ജലത്തിന്റെ 80 ശതമാനത്തിനും ഉറപ്പാക്കുന്ന സിന്ധു നദീജല കരാര്‍, പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. പാകിസ്ഥാന്റെ ജലം വഴിതിരിച്ചുവിടുന്നത് ‘ആക്രമണത്തിന്റെ മുഖമായി’ കണക്കാക്കുമെന്നാണ് ഖവാജ ആസിഫ് ആവര്‍ത്തിച്ചത്. സിന്ധു നദീ തടത്തില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ നീങ്ങിയാല്‍ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്നായിരുന്നു ചോദ്യം. ‘അത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും… അവര്‍ (ഇന്ത്യ) ഇത്തരത്തിലുള്ള ഒരു വാസ്തുവിദ്യാ ശ്രമം നടത്തിയാല്‍ പോലും, പാകിസ്ഥാന്‍ ആ നിര്‍മ്മിതി നശിപ്പിക്കും’ – ഖവാജ ആസിഫ് പറഞ്ഞു.
കുടിവെള്ളം മുടക്കിയാൽ ഇന്ത്യക്കാരുടെ രക്തമായിരിക്കും നദികളിലൂടെ ഒഴുകുക എന്ന പ്രകോപനപരമായ പ്രസ്താവനയും പാക്കിസ്ഥാൻ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാക്ക് പ്രതിരോധ മന്ത്രിയുടെ ഭീഷണി.