Kerala
പി എസ് സുപാലിനെ വീണ്ടും സിപിഐ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു
രണ്ടാം തവണയാണ് പി എസ് സുപാല്‍ ജില്ലാ സെക്രട്ടറിയാകുന്നത്

കൊല്ലം | സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായി പി എസ് സുപാലിനെ വീണ്ടും തിരഞ്ഞെടുത്തു.രണ്ടാം തവണയാണ് പി എസ് സുപാല്‍ ജില്ലാ സെക്രട്ടറിയാകുന്നത്.കെ എസ് ഇന്ദുശേഖരന്‍ നായര്‍, പി ഉണ്ണി കൃഷ്ണന്‍,കെ പി ഭാസ്‌കരന്‍,ജെസി അനില്‍, കെ വാസുദേവന്‍, എസ് സുഭാഷ്, ജി മാധവന്‍ നായര്‍, എന്നിവരെ ജില്ലാ കമ്മിറ്റയിയില്‍ നിന്ന് ഒഴിവാക്കി. വിജയമ്മ ലാലിയും ഒഴിവാക്കപെട്ടു. പ്രായപരിധി കണക്കിലെടുത്താണ് തീരുമാനം.
അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിനെതിരെ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു. സര്‍ക്കാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നായിരുന്നു പ്രധാന വിമര്‍ശം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്നില്ലെന്നും മന്ത്രിമാര്‍ മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി മാറിയെന്നും സമ്മേളനത്തില്‍ വിമര്‍ശമുയര്‍ന്നു. സിപിഐ മന്ത്രിമാര്‍ അത്തരത്തില്‍ മാറുന്നു എന്ന വിമര്‍ശനമാണ് ആ ചില അംഗങ്ങള്‍ ഉന്നയിച്ചത്