Connect with us

ഹരിയാനയിൽ തുടർച്ചയായി മൂന്നാം തവണയും പ്രതിപക്ഷത്തിരിക്കാൻ തന്നെ കോൺഗ്രസിന് നിയോഗം. അമിത ആത്മ വിശ്വാസത്തോടെ ഹരിയാന പിടിക്കുമെന്ന് ഉറപ്പിച്ച് ഗോദയിലിറങ്ങിയ കോൺഗ്രസിന് തിരഞ്ഞെടുപ്പ് ഫലം സമ്മാനിച്ചത് നിരാശ. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ ശരിക്കും ബിജെപിയെ വിറപ്പിച്ച്, എക്സിറ്റ് പോൾ പ്രവചനങ്ങൾ അർഥവത്താക്കും രീതിയിലായിരുന്നു കോൺഗ്രസ് മുന്നേറ്റം. ഇതിന്റെ ആത്മവിശ്വാസത്തിൽ എ ഐ സി സി ആസ്ഥാനത്തും ഭൂപീന്ദർ ഹൂഡയുടെ വസതിയിലുമെല്ലാം ലഡു വിതരണവും ആഘോഷ പ്രകടനങ്ങളുടെ നടന്നു. എന്നാൽ ഇതിന് മിനുട്ടുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. വോട്ടെണ്ണൽ നഗര മേഖലകളിലേക്ക് കടന്നതോടെ കോൺഗ്രസിന് ശരിക്കും കാലിടറി. പിന്നീട് ബിജെപി വിജയത്തിലേക്ക് കുതിച്ചുകയറുന്നതാണ് കണ്ടത്.